‘അന്ന് പൈസയില്ലാത്തത് കൊണ്ട് വണ്ടിക്ക് പെയിന്റ് അടിച്ചില്ല, ഇന്ന് അവന് എത്ര കാറുണ്ടെന്ന് എനിക്കറിയില്ല’ – ടോവിനോയെക്കുറിച്ച് മാത്തുക്കുട്ടി

കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ തരംഗമായി മാറിയിരിക്കുകയാണ് മിന്നൽ മുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ ടോവിനോ തോമസ് പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പേ ടോവിനോയ്ക്ക് ഒപ്പം ഒരേ മുറിയിൽ താമസിച്ചിരുന്ന സുഹൃത്ത് ആയിരുന്നു സംവിധായകനും അവതാരകനുമായ ആർ ജെ മാത്തുക്കുട്ടി.

തങ്ങളുടെ കൂടെ താമസിച്ചിരുന്നവരിൽ സിനിമ സ്റ്റാറാകും എന്ന ഉറപ്പുണ്ടായിരുന്ന ഒരു വ്യക്തി ടോവിനോ ആയിരുന്നുവെന്ന് മാത്തുക്കുട്ടി പറഞ്ഞു. അതിനായി അത്രക്കുള്ള ആഗ്രഹവും അദ്ധ്വാനവും ടോവിനോ ചെയ്തിട്ടുണ്ട്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ടോവിനോയ്ക്ക് ഒപ്പമുള്ള പഴയകാല ഓർമകൾ മാത്തുക്കുട്ടി പങ്കുവെച്ചത്.

ഒരു മുറിയില്‍ ഒന്നിച്ച് താമസിച്ചിരുന്നവരാണ് ടോവിനോയും ഞാനും. ആഗ്രഹത്തിന്റെ സന്തതി ആയിരുന്നു അവനെന്നും ഞങ്ങളുടെ കൂട്ടത്തില്‍ സിനിമയില്‍ സ്റ്ററാവും എന്ന് ഉറപ്പുണ്ടായിരുന്ന ഒരാള്‍ അവനായിരുന്നെന്നും മാത്തുക്കുട്ടി പറഞ്ഞു. അതിനു വേണ്ടി ആഗ്രഹിക്കുകയും അതിനു വേണ്ടി വര്‍ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ കാലത്ത് ടോവിനോയ്ക്ക് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അവന് എവിടെയെങ്കിലും പോകണമെങ്കിൽ രാവിലെ ഞാനും ഞങ്ങളുടെ ഒരു സുഹൃത്ത് ലാലുവും കൂടി ആ ബുള്ളറ്റ് തള്ളണമായിരുന്നു. ആ വണ്ടിക്ക് ബാറ്ററി ഇല്ലായിരുന്നു. കാശ് ചേട്ടനോട് ചോദിക്കണം എന്നതിനാൽ ബാറ്ററിയില്ലാതെ ആ വണ്ടി അവൻ കുറേനാൾ ഓടിച്ചിട്ടുണ്ട്. അന്ന് ജോലിയുള്ളത് തനിക്ക് മാത്രമായിരുന്നു. ബുള്ളറ്റിന് മിലിട്ടറി ഗ്രീൻ പെയിന്റടിച്ചു. അതു കണ്ടപ്പോൾ ടോവിനോയ്ക്ക് ഒരു ആഗ്രഹം അവന്റെ ബുള്ളറ്റിനും പെയിന്റ് അടിക്കണമെന്ന്. തന്നോട് ചോദിച്ചപ്പോൾ 5000 രൂപ ഉണ്ടെങ്കിൽ ചെയ്യാമെന്ന് പറഞ്ഞു. ‘5000 വലിയ തുകയാണ് മാത്തു’ എന്ന് പറഞ്ഞ് അവൻ അത് വേണ്ടെന്ന് വെച്ചു. ഇന്ന് അവന് എത്ര വണ്ടിയുണ്ടെന്ന് തനിക്ക് അറിയത്തില്ലെന്നും ആ ബുള്ളറ്റ് പുതിയ ബാറ്ററി വെച്ച് ഇപ്പോഴും ഓടിക്കുന്നുണ്ടെന്നും മാത്തുക്കുട്ടി പറഞ്ഞു.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago