എട്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് അഭിനയ സാമ്രാട്ട് ജഗതി ശ്രീകുമാർ. വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു അപകടത്തിൽ ഗുരുതരമായി പരുക്കുകൾ ഉണ്ടായിരുന്ന താരം വർഷങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. കഴിഞ്ഞ വര്ഷം രണ്ടു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചതോടെ താരം തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു സിനിമ പ്രേമികളും. ഇപ്പോൾ മമ്മൂട്ടിക്കൊപ്പം സിബിഐ സീരിസിൽ ജഗതിയും ഉണ്ടെന്ന വാർത്തകൾ ആണ് പുറത്ത് വരുന്നത്.
ഇപ്പോഴിതാ ജഗതി ശ്രീകുമാർ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ആരാധക ശ്രദ്ധ നേടുന്നത്. ഭാര്യയെ ചേർത്ത് നിർത്തി ചുംബനം നൽകുന്നതിന്റെ ചിത്രങ്ങൾ ആണ് ജഗതി പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യമായ തിരിച്ചുവരവിന്റെ പ്രത്യാശയും താരത്തിന്റെ മുഖത്ത് കാണാം. സ്നേഹത്തണൽ എന്ന തലകെട്ടോടുകൂടിയാണ് ജഗതി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.