Categories: MalayalamNews

ഇനിയും നിങ്ങൾ അച്ഛനെ കൊല്ലരുത് ! അദ്ദേഹത്തിന് ഇപ്പോൾ എല്ലാം മനസിലാകും ! ജഗതിയുടെ മകൾ പാർവതി മനസ്സ് തുറക്കുന്നു

നടന്‍ ജഗതി ശ്രീകുമാറിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ച് മകൾ പാര്‍വതി. ഫെയ്സ്ബുക്ക് ലൈവ് വിഡിയോയിലൂടെയായിരുന്നു പാർവതിയുടെ പ്രതികരണം. സോഷ്യൽമീഡിയയിൽ ഉള്ളവർ ജഗതി ശ്രീകുമാർ എന്ന വ്യക്തിയെ കൊല്ലരുതെന്നും അദ്ദേഹം ആയുസ്സും ആരോഗ്യത്തോടുകൂടി സന്തോഷവാനായി ഇരിക്കുന്നുണ്ടെന്നും പാർവതി പറയുന്നു.

പാർവതിയുടെ വാക്കുകളിലേയ്ക്ക്–

ഒരിക്കലും ഇങ്ങനെയൊരു വിഡിയോ അപ്‌ലോഡ് ചെയ്യണമെന്ന് വിചാരിച്ചതല്ല. പക്ഷേ അപ്‌ലോഡ് ചെയ്യാതിരിക്കാനും പറ്റില്ല. കുറേ നാളുകളായി സഹിക്കുന്നു. ദയവുചെയ്ത് സോഷ്യൽമീഡിയയിൽ ഉള്ളവർ ജഗതി ശ്രീകുമാർ എന്ന വ്യക്തിയെ കൊല്ലരുത്. അദ്ദേഹം ആയുസ്സും ആരോഗ്യത്തോടുകൂടിയും പേയാടുള്ള വീട്ടിൽ സന്തോഷവാനായിട്ട് ഇരിപ്പുണ്ട്.

അഥവാ അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യകരമായ പ്രശ്നം ഉണ്ടെങ്കിൽ അങ്ങോട്ട് വിളിച്ച് അറിയിച്ചോളാം. അതാണല്ലോ എല്ലാവരുടേയും ആഗ്രഹം എങ്ങനെയെങ്കിലും ചത്തുതൊലയണമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ സോഷ്യൽ മീഡിയയിൽ ഉള്ളവർ.

നിങ്ങൾ ഒന്ന് ആലോചിക്കൂ ജഗതിശ്രീകുമാർ എന്ന വ്യക്തിക്ക് എന്തെങ്കിലും പ്രശ്മനമുണ്ടെന്ന് ഒരു മെസ്സേജ് കിട്ടിയാൽ കണ്ണുംപൂട്ടി ഒരാൾക്ക് ഫോർവേഡ് ചെയ്യുക അല്ല വേണ്ടത്. ചിന്തിക്കുക എന്തെങ്കിലും ഇതിൽ സത്യമുണ്ടോ ഒരു മാനുഷിക ബോധം സോഷ്യൽ മീഡിയയിൽ ഉള്ളവർ ഒട്ടും കാണിക്കുന്നില്ല.

കലാകാരന്മാർ എന്നുള്ളത് പന്താടാനുള്ള ഒരു വ്യക്തിത്വമല്ല എന്നുള്ളത് മനസിലാക്കണം.

അവർക്കുമുണ്ട് വികാരങ്ങൾ അത് നിങ്ങൾ മനസിലാക്കണം. ഞങ്ങൾ എന്തുമാത്രം പരിശ്രമം എടുത്താണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ നോക്കുന്നത് എന്നുള്ളത് നിങ്ങൾ ചിന്തിക്കണം. ഈ ന്യൂസ് കാണുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന മെന്റൽ ഷോക്ക്, മെന്റൽ ഡിപ്രഷൻ കാരണം വീണ്ടും അദ്ദേഹം ഡൗൺ ആയി പോകുകയാണ്.

ഇപ്പോൾ അദ്ദേഹത്തിന് വായിക്കാനുള്ള കപ്പാസിറ്റിയുണ്ട്. വർത്തമാനം പറയാനുള്ള കപ്പാസിറ്റി ഉണ്ട്, ആളുകളെ തിരിച്ചറിയാനുള്ള കപ്പാസിറ്റി ഉണ്ട്. പക്ഷേ ഈ ഒരു ന്യൂസ് വായിക്കുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന മെന്റൽ ഷോക്ക് നിങ്ങൾ മനസിലാക്കിയിരിക്കണം. ദയവുചെയ്ത് ജഗതിശ്രീകുമാർ എന്ന വ്യക്തിയെ നിങ്ങൾ കൊല്ലരുത്. എന്റെ ഒരു എളിയ അഭ്യർഥന ആണ്.

അഥവാ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്റെ ഫെയ്സ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം. അദ്ദേഹത്തെ കൊല്ലരുത് എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നോട്ടെ..

എത്രയോ നല്ല കഥാപാത്രങ്ങളായി നിങ്ങളുടെ മുന്നിൽ കരയിപ്പിച്ചും ചിരിപ്പിച്ചും , ചിന്തിപ്പിച്ചും ഒരായിസിനു പോരാതെയുള്ള കഥാപാത്രങ്ങളെ സമ്മാനിച്ചിരിക്കുന്ന ഒരു വ‍്യക്തിയാണ് ജഗതിശ്രീകുമാർ എന്ന് പറയുന്ന വ്യക്തി. അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ നിങ്ങൾ ചെയ്തില്ലെങ്കിലും പ്രാർത്ഥിക്കുക. ഒരു മകളുടെ എളിയ അഭ്യർത്ഥനയാണ്. അദ്ദേഹം സന്തോഷവാനായിട്ട് ഇരിപ്പുണ്ട് ഒരു കുഴപ്പവുമില്ല .

ഞങ്ങൾ പരമാവധി ശ്രമിക്കുകയാണ് തിരിച്ച് സിൽവർ സ്ക്രീനിലേക്ക് കൊണ്ടുവരാൻ. അതിനു നിങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും ഇങ്ങനെ ഒരു ന്യൂസ് തന്ന് മെന്റൽ ഷോക്ക് തന്ന് അദ്ദേഹത്തെ പൂർണമായിട്ടും ഈ ലോകത്തുനിന്നും പറഞ്ഞയക്കരുത് ദൈവത്തെ ഓർത്ത് …..

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago