ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.ചിത്രത്തിന് വേണ്ടി ഗിരീഷ് ഒറ്റ ഷോട്ടിൽ ഒരുക്കിയ ഒരു വലിയ സീനിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്.
പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം മികച്ച റിപ്പോർട്ടുകളോടെ പ്രദർശനം തുടരുകയാണ്.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ.