ഡിസംബർ 6 മുതൽ 12 വരെ നടക്കുന്ന ഇരുപത്തി നാലാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് രണ്ടു മലയാള സിനിമകൾ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട്, ആർ കെ കൃഷ്ണന്ത് സംവിധാനം ചെയ്ത ‘വൃത്താകൃതിയിലുള്ള ചതുരം’ എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ വിഭാഗത്തിൽ നിന്ന് ഹിന്ദി ചിത്രങ്ങളായ ആനി മാനിയും ലിഹാഫ് ദി ക്വീൽറ്റും തിരഞ്ഞെടുക്കപ്പെട്ടു.
ഉയരെ, ഇഷ്ക്, കുമ്പളങ്ങി നൈറ്റ്സ്, പനി, സൈലൻസർ, വെയിൽ മരങ്ങൾ, വൈറസ്, രൗദ്രം, ഒരു ഞായറാഴ്ച, ആൻഡ് ദി ഓസ്കാർ ഗോസ് ടു, കെഞ്ചിര, ഉണ്ട തുടങ്ങിയ 12 സിനിമകൾ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതാനു ഘോഷിന്റെ ബംഗാളി ചിത്രം വിത്ഔട്ട് സ്ട്രിങ്സ് ഉൾപ്പെടെ ഏഴു ചിത്രങ്ങൾ കൂടി ഈ വിഭാഗത്തിലുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…