പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജനഗണമന ജൂണ്‍ മൂന്നിനാണ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം നെറ്റ്ഫ്ളിക് ടോപ്പ് ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. പൃഥ്വിരാജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പ്രേക്ഷകര്‍ക്ക് താരം നന്ദി പറയുകയും ചെയ്തു.
ഏപ്രില്‍ 28നായിരുന്നു ജനഗണമനയുടെ തീയറ്റര്‍ റിലീസ്. റിലീസിന് പിന്നാലെ വന്‍ ചലനം സൃഷ്ടിക്കാന്‍ ജനഗണമനയ്ക്കായി. നിരവധി പേര് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഒടിടിയില്‍ റിലീസ് ചെയ്തതോടെ ചിത്രം കൂടുതല്‍ പേരിലേക്ക് എത്തിയിരിക്കുകയാണ്. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ളിക്സിലെത്തിയിരിക്കുന്നത്.
ചിത്രത്തിലെ വിഡിയോ ക്ലിപ്പ് മാധ്യമ പ്രവര്‍ത്തക റാണാ അയൂബ് പങ്കുവച്ചിരുന്നു. മലയാളം സിനിമകള്‍ എല്ലായ്പ്പോഴും കാണാറുണ്ട് എന്ന് പറഞ്ഞായിരുന്നു റാണ് അയൂബ് വിഡിയോ പങ്കു വച്ചത്. ചിത്രത്തിന്റെ സെക്കന്റ് ഹാഫില്‍ കോടതി മുറിയില്‍ വാദിക്കുന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ രംഗങ്ങളാണ് റാണാ അയൂബ് പങ്കുവച്ചത്. ഡിജോ ജോസ് ആന്റണിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.