സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറഞ്ഞ ഹോളി വൂണ്ട് രണ്ടാഴ്ച മുന്‍പാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അശോക് ആര് നാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഡലും ബിഗ് ബോസ് താരവുമായ ജാനകി സുധീറാണ് കേന്ദ്രകഥാപാത്രമായി എത്തിയത്. ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോള്‍ഡ് കഥാപാത്രവുമായി എത്തിയിരിക്കുകയാണ് ജാനകി.
View this post on Instagram
ത്രില്ലര്‍ സ്വഭാവമുള്ള ‘വില്ല 666’ എന്ന ഹ്രസ്വ ചിത്രത്തിലാണ് ജാനകി അഭിനയിച്ചിരിക്കുന്നത്. ഇതിന്റെ ടീസര്‍ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. സുജിത് സുധാകരനാണ് ഈ ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. എസ് ജെ വിഷ്വല്‍ മീഡിയയാണ് ഈ ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരിക്കുന്നത്.
വളരെ ബോള്‍ഡായ ഒരു കഥാപാത്രത്തെയാണ് ജാനകി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. അധികം വൈകാതെ തന്നെ ഈ ഹ്രസ്വ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. നിരവധി ഹ്രസ്വ ചിത്രങ്ങളില്‍ വേഷമിട്ട ജാനകി, ബിഗ് ബോസിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലും ജാനകി വേഷമിട്ടിട്ടുണ്ട്.