ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പെരിമെന്റ്സിന്റെ ആദ്യചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം ജൂൺ സിനിമയുടെ നൂറാം ദിന ആഘോഷ പരിപാടിയിൽ വിജയ് ബാബു നിർവഹിച്ചു. ജനമൈത്രി എന്നാണ് ചിത്രത്തിന് പേര്. ചിത്രത്തിൽ ബിഗ് ബോസ് ഫെയിം സാബുമോൻ അബ്ദുസമദ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിക്കുന്നത്.സൈജു കുറുപ്പ്, വിജയ് ബാബു, ഇന്ദ്രൻസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.നവാഗതനായ ജോൺ മന്ത്രിക്കൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണുനാരായണൻ ചായാഗ്രഹണവും ഷാൻ റഹ്മാൻ ഞാൻ സംഗീതവും നിർവഹിക്കുന്നു.ചിത്രത്തിന്റെ ട്രെയിലർ കാണാം