ചിദംബരത്തിന്റെ സംവിധാനം ചെയ്ത ‘ജാന്‍.എ.മന്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നടന് ദുല്‍ഖര്‍ സല്മാന് തന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളില്‍ കൂടിയാണ് ടീസര്‍ റിലീസ് ചെയ്തത്. ലാല്‍, അര്ജുന് അശോകന്, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്,അഭിരാം രാധാകൃഷ്ണന്, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
ബേസില്‍ ജോസഫും സിദ്ധാര്‍ഥ് മേനോനുമാണ് പുറത്തിറങ്ങിയിരിക്കുന്ന രസകരമായ ടീസറിലുള്ളത്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം. ‘വികൃതി’ എന്ന സിനിമക്ക് ശേഷം ചീയേഴ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്, സജിത്ത് കുമാര്‍,ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് ആണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്ട്രോളര് പി.കെ ജിനു, സൗണ്ട് മിക്സ് എംആര്‍ രാജാകൃഷ്ണന്, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്(സപ്താ റെക്കോര്‍ഡ്സ്), വിഎഫ്എക്സ് കൊക്കനട്ട് ബഞ്ച്, പിആര്‍ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പിആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.