താരസുന്ദരിയായ അമ്മ ശ്രീദേവിയുടെ പാത പിന്തുടര്ന്ന് അഭിനയത്തിലെത്തിയതാണ് മകൾ ജാന്‍വി കപൂര്‍. ബോളിവുഡിൽ മാത്രമല്ല മലയാളികൾക്കിടയിലും നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ധടക്, ഗുഡ് ലക്ക് ജെറി, റൂഹി, ഗുഞ്ചൻ സക്സേന: ദി കാർഗിൽ ഗേൾ തുടങ്ങിയ സിനിമകളിലൂടെ ജാൻവി തന്റെ അഭിനയ മികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
പൊതുവേ മോഡേണ്‍ ഔട്ട്ഫിറ്റുകളിലാണ് ജാന്‍വി കപൂര്‍ തിളങ്ങാറുള്ളത്. എന്നാല്‍ മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാന്‍വി. അടുത്തിടെ ക്രോപ്പ് ടോപ്പിലും ഷോർട്ട്സിലും തിളങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. ‘ഗുഡ് ലക്ക് ജെറി’ എന്ന ചിത്രമാണ് ജാൻവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ സിനിമ. ചിത്രത്തിലെ ജാൻവിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ചിത്രം.
ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് ഷോർട്സ് ധരിച്ച് കിടിലൻ ഷോട്ടുകളുമായി ക്രിക്കറ്റ് കളിക്കുന്ന ജാൻവിയുടെ വീഡിയോയാണ്. മിസ്റ്റർ ആൻഡ് മിസിസ്സ് മഹി എന്ന തന്റെ പുതിയ ചിത്രത്തിൽ ഒരു വനിതാ ക്രിക്കറ്റ് താരത്തിന്റെ വേഷമാണ് ജാൻവി കൈകാര്യം ചെയ്യുന്നത്. അതിനുള്ള തയ്യാറെടുപ്പായിട്ടാണ് ഈ ക്രിക്കറ്റ് കളി. അതേ സമയം താരത്തിനെതിരെ ട്രോളുകളും ഉയർന്നു വരുന്നുണ്ട്. ഇവിടെ നെപോട്ടിസം നടക്കില്ല എന്നും ക്രിക്കറ്റ് ആണോ അതോ ഫുട്ബോൾ ആണോ കളിക്കുന്നതെന്ന് താരത്തിന് കൺഫ്യൂസ് ആയെന്നും ചിലരുടെ കമന്റുകളുണ്ട്.