ബോളിവുഡിന്റെ ലോകത്ത് താരപുത്രിമാരുടെ സമയമാണ് ഇപ്പോൾ. താരകുടുംബങ്ങളിലെ ഇളമുറക്കാർ ബോളിവുഡിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അന്തരിച്ച നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. ജാൻവി ഇതിനകം തന്നെ അഭിനയ രംഗത്തേക്ക് എത്തിക്കഴിഞ്ഞു. ജാൻവിയുടെ സഹോദരി ഖുശി കപൂറും പിതൃസഹോദരനും നടനുമായ സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂറും സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഇവർ മൂന്നുപേരും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്.
താരകുടുംബത്തിൽ നിന്നുള്ളവരായതിനാൽ സിനിമയിൽ എത്തുന്നതിനു മുമ്പ് തന്നെ ഖുശിക്കും ഷനായ്ക്കും ഒട്ടേറെ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിലുണ്ട്. മൂവരും ഒന്നിച്ചുള്ള ചിത്രത്തിൽ ഇവരുടെ വസ്ത്രധാരണം തന്നെയാണ് പ്രധാന ആകർഷണം. ഗ്ലിറ്ററി മവ് ഹോൾട്ടർനെക്ക് വസ്ത്രമാണ് ജാൻവി ധരിച്ചിരിക്കുന്നത്. ഖുശിയും ഷനായയും സ്പാർക്ക് ലി സിൽവർ ഹോൾട്ടർനെക്ക് വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. താരസഹോദരിമാർ ഒരുമിച്ചുള്ള ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ധടക് എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ ജാൻവിക്ക് ഒട്ടേറെ ആരാധകരുണ്ട്. ഖുശിയുടെ അരങ്ങേറ്റം ആർച്ചി എന്ന ലോകപ്രശസ്തമായ കോമിക് ബുക്കിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലൂടെയാണ്. ഖുശിക്ക് ഒപ്പം ഷാരുഖ് ഖാന്റെ മകൾ സുഹാന, അമിതാഭ് ബച്ചന്റെ കൊച്ചുമകൾ അഗസ്ത്യ നന്ദ എന്നിവരും സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. കരൺ ജോഹർ നിർമിക്കുന്ന ബേധടക് എന്ന ചിത്രത്തിലൂടെയാണ് ഷനായ സിനിമയിൽ തുടക്കം കുറിക്കുന്നത്.
View this post on Instagram