ലേഡി സൂപ്പര്‍ ശ്രീദേവിയുടെ മകളായി വെള്ളിത്തിരയില്‍ എത്തിയ താരം ചുരുങ്ങിയ സമയം കൊണ്ട് തന്നെ യുവതാരങ്ങളില്‍ പ്രധാനിയായി മാറുകയായിരുന്നു. കേവലം രണ്ട് സിനിമകളില്‍ മാത്രമാണ് ജാന്‍വി കപൂര്‍ അഭിനയിച്ചത്. അവ രണ്ടും ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിത 23ാം വയസ്സില്‍ സ്വന്തമായി ഒരു പുതിയ വീട് വാങ്ങിയിരിക്കുകയാണ് ജാന്‍വി. മുംബൈ ജുഹൂവീല് മൂന്ന് നില കെട്ടിടമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൊട്ടിടത്തിന്റെ 14,15,16 നിലകളാണ് ജാന്‍വി സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ ആറ് കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും സ്വന്തമാക്കിയിട്ടുണ്ട്.
ഏകേശം 39 കോടി രൂപയ്ക്കാണ് താരപുത്രി മൂന്ന് നില കെട്ടിടം സ്വന്തമാക്കിയിരിക്കുന്നത്. 78 ലക്ഷം രൂപയാണത്രേ വീടിന്റെ രജിസ്ട്രേഷനായി ചെലവാക്കിയിരിക്കുന്നത്. 23ാം വയസ്സിലാണ് നടി സ്വന്തമായി ഒരു വീട് വാങ്ങിയിരിക്കുന്നത്. നിലവില്‍ ഇപ്പോള്‍ അച്ഛന് ബോണി കപൂറിനും സഹോദരി ഖുഷിക്കുമൊപ്പമാണ് ജാന്‍വി താമസിക്കുന്നത്.