അന്യ ഭാഷ നടി ആയിരുന്ന ജസീല പർവീണിനെ മലയാളികൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. വിവിധ പരമ്പരകളുടെ ഭാഗം ആയിരുന്ന ജസീല സ്റ്റാർ മാജിക്കിലാണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പൊതുവെ ഗ്ലാമർ വേഷങ്ങളിൽ എത്തുന്ന ജസീലയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടുത്തിടെ ഏറെ വൈറൽ ആയിരുന്നു. മലയാള സിനിമ സീരിയൽ മേഖലയിലേക്ക് കന്നഡ ടെലിവിഷൻ മേഖലയിൽ നിന്നും ആണ് ജസീല കടന്നുവരുന്നത്. സ്റ്റാർ മാജിക് ഷോയിൽ പങ്കെടുക്കുന്ന താരം ഫിറ്റ്നസിനു വളരേ പ്രാധാന്യം നൽകുന്ന ഒരാൾ കൂടിയാണ്. ജസീലയുടെ മലയാള ടെലിവിഷൻ രംഗത്തേക്കുള്ള കടന്നു വരവ് സൂര്യ ടി വി യിൽ സംപ്രേക്ഷണം ചെയ്ത തേനും വയമ്പും എന്ന പരമ്പരയിലൂടെയായിരുന്നു. ഇപ്പോൾ സോക്കർ ഗേളായിട്ടുള്ള താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. NEK ഫോട്ടോസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.