കുമ്പളങ്ങി നൈറ്റ്സിലെ ബാലതാരം മാത്യു തോമസും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോമോൻ ടി ജോൺ ,ഷമീർ മുഹമ്മദ് ,ഷെബിൻ ബെക്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകനും ഡിനോയി പൗലോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ജോമോൻ ടി ജോൺ,വിനോദ് ഇല്ലമ്പള്ളി എന്നിവർ ചേർന്ന് ആണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് . ജസ്റ്റിൻ വർഗീസ് സംഗീതം. ചിത്രത്തിലെ ജാതിക്കാത്തോട്ടം എന്ന ഗാനം ഇപ്പോൾ റിലീസായിരിക്കുകയാണ്.സുഹൈൽ കോയയാണ് വരികൾ രചിച്ചത്.സൗമ്യ രാമകൃഷ്ണൻ, ദേവദത്ത് ബിജിബാൽ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.