തിയറ്ററുകളിൽ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി ജയ ജയ ജയ ജയ ഹേ പ്രദർശനം തുടരുന്നു. അറേഞ്ച്ഡ് മാര്യേജിന്റെ രസക്കേടുകൾ ഹാസ്യത്തിന്റെ രസച്ചരടിൽ കോർത്തിണക്കി വളരെ രസകരമായാണ് പ്രേക്ഷകർക്ക് മുമ്പിലേക്ക് അണിയറപ്രവർത്തകർ എത്തിച്ചിരിക്കുന്നത്. സംവിധായകനും നടിയുമായ ബേസിൽ ജോസഫും ദർശന രാജേന്ദ്രനും മത്സരിച്ച് അഭിനയിച്ചിരിക്കുകയാണ് ചിത്രത്തിൽ. ഭർത്തൃവീടുകളിൽ പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പീഡനങ്ങളും ഒക്കെയാണ് ജയ ജയ ജയ ജയ ഹേയിൽ പറയുന്നത്. മുമ്പ് പല സിനിമകളിലും ഈ വിഷയം പറഞ്ഞിട്ടുണ്ടെങ്കിലും ജയ ജയ ജയ ജയ ഹേയിൽ വളരെ രസകരമായാണ് ഇത് അവതരിപ്പിക്കുന്നത്.
ദർശനയെയും ബേസിലിനെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സിനിമ കണ്ടിറങ്ങിയവർ. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നു ഒരു കോമഡി എന്റെര്‍റ്റൈനറാണ് ചിത്രം. അന്താക്ഷരി, മുത്തുഗൗ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധായകന്.
അജു വര്‍ഗീസ്, സുധീര്‍ പരവൂര്‍, അസീസ് നെടുമങ്ങാട്, മഞ്ജുപിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിയേര്‍സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ്. ബബ്ലു അജു ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. അങ്കിത് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്സ് ഫുകുയോഷി റുവേ ആണ്.