സംവിധായകനും നടനുമായ ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് ജയ ജയ ജയ ജയ ഹേ. ചിത്രത്തിന്റെ തീം സോംഗുമായി ജയ ജയ ജയ ജയ ഹേ സിനിമയുടെ അണിയറപ്രവർത്തകർ എത്തി. പാട്ട് സംഗീതം നൽകി അറേഞ്ച് ചെയ്തിരിക്കുന്നത് അങ്കിത് മേനോൻ ആണ്. ശ്രേയ ആർ, ആദിത്യ അജയ്, സഞ്ജന ജെ, ഗൗരി എന്നിവരാണ് പാട്ട് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികൾ.
പാട്ട് കേട്ട് തീർന്നപ്പോൾ മനസ്സിൽ ഒരു മഴ പെയ്ത് കഴിഞ്ഞ ഫീൽ എന്നാണ് കമന്റ് ബോക്സിൽ ആരാധകർ കുറിച്ചിരിക്കുന്നത്. ദർശനയെയും ബേസിലിനെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് കമന്റ് ബോക്സിൽ. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നു ഒരു കോമഡി എന്റെര്‍റ്റൈനറാണ് ചിത്രം. അന്താക്ഷരി, മുത്തുഗൗ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധായകന്.
അജു വര്‍ഗീസ്, സുധീര്‍ പരവൂര്‍, അസീസ് നെടുമങ്ങാട്, മഞ്ജുപിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിയേര്‍സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ്. ബബ്ലു അജു ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. അങ്കിത് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്സ് ഫുകുയോഷി റുവേ ആണ്.