Categories: Malayalam

തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ലാരയും രാധയും വീണ്ടും കണ്ടുമുട്ടിയപ്പോൾ !അപൂർവ സംഗമത്തിന് വേദിയായി ചിരഞ്ജീവിയുടെ വീട്

തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ലാരയും രാധയും വീണ്ടും കണ്ടുമുട്ടിയപ്പോൾ !അപൂർവ സംഗമത്തിന് വേദിയായി ചിരഞ്ജീവിയുടെ വീട്

1980 കൾ മുതൽ തെന്നിന്ത്യൻ സിനിമയിൽ സജീവമായ താരങ്ങളുടെ കൂട്ടായ്മ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഉണ്ടാകാറുണ്ട്. അതിൽ ഇപ്പോൾ സജീവമായവരും സജീവമല്ലാത്തവരും സൂപ്പർതാരങ്ങളായി നിൽക്കുന്നവരും ഉണ്ട്. എല്ലാവരും വർഷത്തിൽ ഒരു ദിവസം അവരിൽ ഓരോത്തരുടെ വീട്ടിൽ ഒന്നിച്ചു കൂടി സന്തോഷവും വിശേഷങ്ങളും പങ്കുവയ്ക്കുന്ന ഈ താര കൂട്ടായ്മയിൽ മലയാളത്തിൽ നിന്ന് മോഹൻലാൽ ആണ് എല്ലാ വർഷവും താരം ആവാറുള്ളത്. ജയറാമും റഹ്മാനും തമിഴ് സൂപ്പർ തരാം രജനികാന്തും കമൽ ഹാസനും എൺപതുകളിലെ നടിമാരും തെലുങ്കിൽ നിന്ന് ചിരഞ്ജീവി, വെങ്കിടേഷ്, നാഗാർജുന തുടങ്ങിയ സൂപ്പർ താരങ്ങളും പലപ്പോഴായി ഇതിന്റെ ഭാഗമായിട്ടുണ്ട്. ഇത്തവണ തെലുങ്കു താരമായ മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ ആതിഥ്യത്തിൽ ഹൈദരാബാദിൽ ഉള്ള അദ്ദേഹത്തിന്റെ പുതിയ വീട്ടിൽ ഒത്തുകൂടിയപ്പോൾ അവിടെ നിന്ന് ഉള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസ്സിക് ഹിറ്റുകളിൽ ഒന്നാണ് തൂവാനത്തുമ്പികൾ. ചിത്രത്തിൽ മോഹൻലാൽ നായകനായപ്പോൾ നായികമാരായത് സുമലതയും പാർവതിയുമായിരുന്നു.ഇന്നലെ നടന്ന സംഗമത്തിൽ ഇരുവരും പങ്കെടുത്തിരുന്നു. ഇതോടെ അസുലഭമായ മറ്റൊരു കൂടിച്ചേരലിന് കൂടി ഈ റീ യൂണിയൻ വേദിയായി.വർണ്ണനകൾക്ക് അതീതമായി സൃഷ്ട്ടിച്ചെടുത്ത എവർഗ്രീൻ ക്ലാസിക്ക് ആണ് പദ്മരാജന്റെ തൂവാനത്തുമ്പികൾ. മോഹൻലാൽ നായകനായി എത്തിയ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി വിലയിരുത്തപ്പെടുന്നു.മണ്ണാർത്തൊടി ജയകൃഷ്ണനെ ഏത് മലയാളിയാണ് മറക്കുവാൻ പോകുന്നത്.

മെഗാ സ്റ്റാർ ചിരഞ്ജീവിക്ക് ഒപ്പമുള്ള ഒരു മനോഹരമായ ചിത്രം മോഹൻലാൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളാണ്. ചിരഞ്ജീവിയുടെ പുതിയ റിലീസ് ആയിരുന്ന സൈ രാ നരസിംഹ റെഡ്ഢിയുടെ മലയാളം പതിപ്പിന് ആമുഖം നൽകിയത് മോഹൻലാൽ ആയിരുന്നു. ഇവർക്കൊപ്പം റഹ്മാൻ, പ്രഭു, ശരത് കുമാർ, രാധിക ശരത് കുമാർ, അംബിക തുടങ്ങി ഒട്ടേറെ താരങ്ങൾ പങ്കെടുത്തു. പാട്ടും നൃത്തവും എല്ലാം ആയി ഈ താരങ്ങൾ അവരുടെ സൗഹൃദങ്ങൾ ഒന്നുകൂടി ഊട്ടിഉറപ്പിക്കുകയാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago