തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട രണ്ട് സ്ത്രീകൾ മിന്നിത്തിളങ്ങി നിൽക്കുന്നതിന്റെ സന്തോഷത്തിലാണ് നടൻ ജയറാം. സോഷ്യൽ മീഡിയയിൽ തന്റെ സന്തോഷം ജയറാം പരസ്യമായി പങ്കുവെയ്ക്കുകയും ചെയ്തു. ഭാര്യ പാർവതിയുടെയും മകൾ മാളവികയുടെയും ചിത്രങ്ങൾ പങ്കുവെച്ചാണ് ‘എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകളും തിളങ്ങി നിൽക്കുന്നത് കാണുമ്പോൾ അഭിമാനമുണ്ട്’ എന്ന് കുറിച്ചാണ് ജയറാം ചിത്രങ്ങൾ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം പാർവതിയും മാളവികയും റാംപിൽ തിളങ്ങിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഈ ചിത്രങ്ങളാണ് ജയറാം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത്.
ചോറ്റാനിക്കര അമ്പലത്തിലെ നവരാത്രി വേദിയിൽ പാർവതി നൃത്തം ചെയ്തത് ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷമാണ് കഴിഞ്ഞദിവസം റാംപിൽ താരം തിളങ്ങിയത്. കേരള ഗെയിംസിനോട് അനുബന്ധിച്ച് വീവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോയിൽ ആയിരുന്നു പാർവതി റാംപിൽ എത്തിയത്.
ഹാൻഡ് ലൂം കസവ് സാരി ധരിച്ച് എത്തിയ പാർവതിയെ സദസ് കരഘോഷത്തോടെയാണ് വരവേറ്റത്. പാർവതിയുടെ ചിത്രത്തിനൊപ്പം മകൾ മാളവികയുടെ റാംപിൽ നിന്നുള്ള ചിത്രവും ജയറാം പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram