ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം അബ്രഹാം ഓസ് ലെറിന്‍ വൻ വരവേൽപ്പ് ആണ് തിയറ്ററുകളിൽ ലഭിച്ചത്. ആദ്യദിവസം തന്നെ തിയറ്ററുകളിൽ 150 ൽ അധികം എക്സ്ട്രാ ഷോകളാണ് കളിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം ഇത്രയും ശക്തമായ ഒരു കഥാപാത്രമായി ജയറാം എത്തുന്നു എന്നത് തന്നെയാണ് സിനിമയുടെ പ്രത്യേകത. ഇപ്പോൾ അബ്രഹാം ഓസ് ലെറിനെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറയുകയാണ് ജയറാം.
“നമസ്കാരം. ഒരുപാട് സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. മറ്റൊന്നിനും വേണ്ടിയിട്ടല്ല. നന്ദി പറയാന്‍ വേണ്ടി മാത്രമാണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഇന്ന് തിയറ്ററുകളിലെത്തിയ എന്റെയൊരു സിനിമയാണ് അബ്രഹാം ഓസ്ലര്. എത്ര വൈകി വന്നാലും നല്ലൊരു സിനിമയുമായി വന്നാല്‍ ഞങ്ങള്‍ രണ്ട് കൈയും നീട്ടി തിരിച്ച് സ്വീകരിക്കും എന്നതിന് തെളിവാണ് ഇന്ന് തിയറ്ററില്‍ നിന്ന് എനിക്ക് കിട്ടിയ സ്നേഹവും സന്തോഷവും എല്ലാം. വരും ദിവസങ്ങളില്‍ കേരളത്തിലുള്ള എല്ലാ പ്രധാനപ്പെട്ട തിയറ്ററുകളിലുമെത്തി നിങ്ങളോട് നേരിട്ട് എനിക്ക് നന്ദി പറയണമെന്നുണ്ട്. അവിടെവച്ച് നേരിട്ട് കാണാം. എല്ലാ ടെക്നീഷ്യന്‍സിനും ഒപ്പം അഭിനയിച്ചവര്‍ക്കും എല്ലാവര്ക്കും നന്ദി. താങ്ക് യൂ മിഥുന്, എന്നില്‍ ഒരു അബ്രഹാം ഓസ്ലര് ഉണ്ടെന്ന് തിരിച്ചറിഞ്ഞതിന്. അവസാനമായി മമ്മൂക്കാ, ഉമ്മ. എനിക്കുവേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന്.. താങ്ക് യൂ”, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ജയറാം പറയുന്നു.
ദിലീഷ് പോത്തൻ, അർജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ്, സായ് കുമാർ തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. ഇര്‍ഷാദ് എം ഹസനും മിഥുന് മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നന്‍പകല്‍ നേരത്ത് മയക്കമുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ആണ്. സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്.