സിനിമയുടെയും കഥാപാത്രത്തിന്റെയും വിജയത്തിനുവേണ്ടി തങ്ങളുടെ പ്രവൃത്തികളിലൂടെ ഏതറ്റംവരെയും പോകാൻ തയ്യാറായ അഭിനേതാക്കളെ നമുക്ക് സുപരിചിതമാണ്. എന്നാൽ ഇവിടെ നായകനൊപ്പം സംവിധായകനും അങ്ങനെ ചെയ്തു. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സ്റ്റാൻഡ് അപ്പ് കൊമേഡിയനും മിമിക്രി ആർട്ടിസ്റ്റുമായ പിഷാരടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് പഞ്ചവർണ്ണ തത്ത. തന്റെ പുതിയ സിനിമക്ക് വേണ്ടി പുത്തൻ മേക്കോവറിലെത്തിയ ജയറാം അടുത്തകാലത്ത് പ്രേക്ഷകശ്രദ്ധ ഏറെ ആകർഷിച്ചിരുന്നു. സിനിമക്കുവേണ്ടി അദ്ദേഹം തലമുഴുവൻ മൊട്ടയടിച്ച് താടി ക്ലീൻ ചെയ്ത് കുടവയറുള്ള വ്യത്യസ്ത ലുക്കിൽ ആണ് എത്തിയത്. ഈ വിധേനേയുള്ള ഒരു മെക്കോവറിന് ആദ്യം പരിഭ്രമിച്ച ജയറാമിന് സംവിധായകനായ പിഷാരടി താനും മൊട്ടയടിക്കാമെന്ന് വാക്ക് കൊടുത്തിരുന്നു.
സമാധാനിപ്പിക്കാൻ പറഞ്ഞ ആ വാക്കിൽ ജയറാം മൊട്ടയടിച്ച് വന്നപ്പോൾ, ജയറാം കണ്ടത് മൊട്ടയടിക്കുക പോയിട്ടു ഒന്ന് മുടിപോലും മുറിക്കാത്ത പിഷാരടിയെയാണ്. പിന്നീട് ഷൂട്ടിംഗ് തീരുന്നതുവരെ ഈ വിഷയത്തെപ്പറ്റി സംസാരിക്കുകപോലും ചെയ്തില്ല.
എന്നാൽ കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്സ് 2018 വേദിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ജയറാം പിഷാരടിയെ കൈയ്യോടെ പിടിക്കുകയും പ്രേഷകരുടെ മുന്നിൽ വെച്ച് പിഷാരടിയെ മൊട്ടയടിക്കുകയാണ് താരം ചെയ്തത്. തനിക്കിട്ട് പണിതന്ന പിഷാരടിക്ക് മുട്ടൻ പണികൊടുത്തുകൊണ്ട് താരം തന്റെ മധുരമായ പ്രതികാരം അങ്ങനെ ചെയ്തു. പിന്നീട് ചടങ്ങിലുടനീളം മൊട്ടയടിച്ച ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
ഫ്ളവേഴ്സ് വേദിയില് പിഷാരടിയെക്കൊണ്ട് മൊട്ടയടിപ്പിക്കുന്ന ജയറാം@flowerstvOnair @UrsJayaramActor pic.twitter.com/IsHmQbr7ii
— aneesh mathew (@aneeshkallada) 3 April 2018