വേനല്‍ ചൂടില്‍ നിന്നും ഇടവേള എടുത്ത് ജയറാം കുടുംബവും ഹിമാചല്‍ പ്രദേശിലെ കുളു താഴ്വരയിലെ സോളംഗില്‍ അവധി ആഘോഷിച്ച ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാളിദാസ് ജയറാമാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷ നിമിഷങ്ങള്‍ ആദ്യം ആരാധകരുമായി പങ്കുവച്ചത് . റോഹതാങ് ചുരത്തിലേക്കുള്ള യാത്രാ മധ്യേ ടൂറിസ്റ്റ് കേന്ദ്രമായ മണാലിയില്‍ നിന്ന് 14 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായിട്ടാണ് ഈ താഴ്വര സ്ഥിതിചെയ്യുന്നത്.
പാരച്യൂട്ടിങ്, പാരാഗ്ലൈഡിങ്, സ്‌കേറ്റിങ്, സോര്‍ബിങ് തുടങ്ങിയ കായിക വിനോദങ്ങള്‍ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ആളുകള്‍ ഏറ്റവും കൂടുതല്‍ ഇവിടെ എത്തുന്നത് മഞ്ഞു വീഴുന്നത് കാണാനാണ്. മഞ്ഞു കാലത്ത് മാത്രം തുറക്കുന്ന സ്‌കീയിങ് പഠന കേന്ദ്രങ്ങളും ഉപകരണ ഏജന്‍സികളുമെല്ലാം ഈ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്നുണ്ട്.
കുടുംബത്തിന്റെ ആഘോഷ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറല്‍ ആയത്. ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് നടി പാര്‍വതിയുടെ ചിത്രമായിരുന്നു. മകന്‍ കാളിദാസ് ആയിരുന്നു അമ്മയുടെ ചിത്രം ഇന്‍സ്റ്റഗ്രാം വഴി പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ അറിയിച്ചിരിക്കുന്നത്. മകള്‍ മാളവികയുടെ ചിത്രത്തിനും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…