നന്നായി തടി കുറച്ച് ചുള്ളനായി മലയാളികളുടെ പ്രിയതാരം ജയറാം. ‘Getting back into shape after a while’ എന്ന കുറിപ്പോടെ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറല്‍. ‘ഇതേതാ ഈ കൊച്ചു പയ്യന്’ എന്നാണ് ഗായകനും അഭിനേതാവും കൂടിയായ വിജയ് യേശുദാസ് കമന്റില്‍ ചോദിച്ചിരിക്കുന്നത്.
അല്ലു അര്‍ജുന്റെ തെലുങ്ക് ചിത്രത്തിനു വേണ്ടിയായിരുന്നു ജയറാം മുന്‍പ് ശരീരഭാരം കുറച്ചത്. അന്നും താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ‘അല വൈകുണ്ഠപുരമുലു’ എന്ന സിനിമയ്ക്കായി ജയറാമിന്റെ ഭാരം 13 കിലോയാണ് അന്ന് കുറച്ചത്. പുതിയ ലുക്ക് ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ എന്ന് വ്യക്തമല്ല. എന്തായാലും താരത്തിന്റെ പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
View this post on Instagram
‘പുത്തം പുതു കലൈ’ എന്ന തമിഴ് ആന്തോളജി ചിത്രത്തിലാണ് ജയറാം അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ താരത്തിനൊപ്പം ഉര്‍വശി, കാളിദാസ് ജയറാം, കല്യാണി പ്രിയദര്ശന് എന്നിവരും അഭിനയിച്ചു. മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വനി’ലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിക്കുന്നത്.
View this post on Instagram