വെള്ള’ത്തിലെ മുരളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി വാങ്ങിയ ജയസൂര്യക്ക് ആണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘വെള്ളം’ കോവിഡ് കാലത്താണ് തിയേറ്ററുകളിലെത്തിയത്.
അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സെലിബ്രിറ്റികൾ അടക്കം ജയസൂര്യയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം വെള്ളം ചിത്രത്തിൻറെ നിർമ്മാതാക്കൾ സർപ്രൈസ് വിസിറ്റ് നൽകി താരത്തിന് കേക്ക് കട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ, മികച്ച നടനായി താരത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോഴുള്ള കുടുംബാംഗങ്ങളുടെ സന്തോഷ പ്രകടനത്തിന്റെ വിഡിയോയാണ് വൈറൽ ആകുന്നത്. കുടുംബാംഗങ്ങളോടൊപ്പമിരുന്നാണ് അവാര്‍ഡ് പ്രഖ്യാപനം ജയസൂര്യ ടി.വിയിൽ കാണുന്നത് .അവാർഡ് പ്രഖ്യാപിച്ച സമയം കുടുംബത്തോടൊപ്പം അത് ഒരുമിച്ച് ആഘോഷിച്ച ജയസൂര്യയുടെ വീഡിയോയിൽ കാണാം. താരത്തിന്റെ ഭാര്യ സരിത, മക്കളായ അദ്വൈത്, വേദ എന്നിവരെ എന്നിവരും സന്തോഷ വേളയിൽ അടുത്തുണ്ടായിരുന്നു. തുടർന്ന് കേക്ക് കട്ട് ചെയ്യുന്നതിനും ആരാധകരോട് നന്ദി അറിയിക്കുന്നതിനും ഫോൺകോളുകളുടെ പ്രവാഹവുമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ജയസൂര്യ നേടിയെങ്കിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് അന്ന ബെൻ ആയിരുന്നു.