ജയസൂര്യയെ നായകനാക്കി സംവിധായകൻ നാദിർഷ ഒരുക്കുന്ന ചിത്രം ‘ഈശോ’ പേരുകൊണ്ടു തന്നെ നേരത്തെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇപ്പോളിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു പുതിയ വാർത്തയാണ് എത്തുന്നത്. ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ ആയിരിക്കും റിലീസ് ചെയ്യുക. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒ ടി ടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ജയസൂര്യ ചിത്രത്തിന് ഒടിടിയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ലിവ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.
പേര് കൊണ്ട് വിവാദമായ ചിത്രമാണ് ഈശോ. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട്
കത്തോലിക്കാ കോണ്‍ഗ്രസ് ഉള്‍പ്പെടെ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും പേര് മാറ്റണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ പേര് മാറ്റാന്‍ തയ്യാറല്ലെന്നും ചിത്രം പുറത്തിറങ്ങിയ ശേഷം ക്രൈസ്തവ വികാരം വ്രണപ്പെട്ടാല്‍ എന്ത് നടപടിയും നേരിടാമെന്നുമായിരുന്നു നാദിര്‍ഷ പറഞ്ഞത്. നാദിര്‍ഷയ്ക്ക് പിന്തുണയുമായി നിരവധിയാളുകൾ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ജയസൂര്യക്കും ജാഫര്‍ ഇടുക്കിക്കും പുറമേ നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് നിര്‍വഹിച്ചിരിക്കുന്നു. സുനീഷ് വരനാടിന്റേതാണ് കഥയും തിരക്കഥയും. നാദിര്‍ഷ തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എന്‍ എം ബാദുഷാ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. റീറെക്കോര്‍ഡിങ്ങ്- ജേക്സ് ബിജോയ്, ലിറിക്സ്- സുജേഷ് ഹരി, ആര്‍ട്ട്- സുജിത് രാഘവ്, എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നന്ദു പൊതുവാള്, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, ആക്ഷന്‍- ജോളി ബാസ്റ്റിന്, കൊറിയോഗ്രാഫി- ബ്രിന്ദ മാസ്റ്റര്‍, ചീഫ് അസ്സോസിയേറ്റ് – സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് – വിജീഷ് പിള്ള, കോട്ടയം നസീര്‍, മേക്കപ്പ് – പി വി ശങ്കര്‍, സ്റ്റില്‍സ് – സിനറ്റ് സേവ്യര്‍, ഡിസൈന്‍- ടെന്‍ പോയിന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍.