ജയസൂര്യ നായകനായി അഭിനയിക്കുന്ന വെള്ളത്തിന്റെ ഗംഭീര ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘ക്യാപ്റ്റന്റെ’ വമ്പൻ ഹിറ്റിന് ശേഷം ഈ ടീം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് വെള്ളം. കോവിഡിന് ശേഷം തീയറ്ററുകൾ തുറന്ന ഈ സമയത്ത് പ്രദർശനത്തിനെത്തുന്ന ചിത്രം കൂടിയാണ് വെള്ളം. ജനുവരി 22ന് വെള്ളം കേരളം നിറക്കും..! ഫ്രണ്ട്ലി പ്രാെഡക്ഷന്സിൻ്റെ ബാനറില്‍ മനു പി നായര്‍, ജോണ്‍ കുടിയാന് മല എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
സംയുക്ത മേനോനാണ് ഈ ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്, സിദ്ദിഖ്, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, സ്നേഹ പാലേരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബിജിബാലാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. നിധീഷ് നടേരി, ഹരിനാരായണൻ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന് വരികൾ ഒരുക്കുന്നത്. ബിജിത്ത് ബാലയാണ് ചിത്രസംയോജനം.