ഫോട്ടോഷൂട്ടുകളിൽ എത്രത്തോളം വ്യത്യസ്ഥത കൊണ്ടുവരാം എന്ന ചിന്തയിലാണ് ഓരോരുത്തരും. നാട്ടിൻപുറത്തെ നന്മയും നിഷ്കളങ്കതയും കൂടി അതിൽ ചേർത്താൽ ഫോട്ടോഷൂട്ട് വീണ്ടും ശ്രദ്ധേയമാകും. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.
കള്ളുഷാപ്പിന് മുന്നിൽ കൈയ്യിൽ കള്ളുകുപ്പിയുമായി നിൽക്കുന്ന വധുവിന്റെ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. പ്രശസ്ത മോഡലും നടിയുമായ ജീവ നമ്പ്യാരാണ് ഫോട്ടോഷൂട്ടിൽ മോഡലായിരിക്കുന്നത്. റൈൻബോ മീഡിയക്ക് വേണ്ടി എസ് കെ ഫോട്ടോസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.