പ്രണയാർദ്രമായ പല വെഡിങ്ങ് ഫോട്ടോഷൂട്ടുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലുള്ളൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമായിരിക്കുന്നത്. പ്രണയത്തിന്റെ എല്ലാ ഭാവങ്ങളുമായി സ്വിമ്മിങ് പൂളിന് അരികിൽ തങ്ങളുടെ പുതിയ ജീവിത അന്തസ്സിലേക്കുള്ള യാത്രക്ക് തുടക്കം കുറിക്കുന്ന നിമിഷങ്ങൾ ഓർത്തെടുത്തു വെക്കുകയാണ് ജിതിൻ – രേഷ്മ ദമ്പതികൾ. പ്രശസ്ത ഫോട്ടോഗ്രാഫി ടീമായ ലൂസിഡ് ഫ്രെയിംസ് വെഡിങ്സ്സാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മനോഹരമായ ക്ലിക്കുകൾ എന്നാണ് ചിത്രങ്ങൾക്ക് കമന്റ് ലഭിക്കുന്നത്.