മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ അതിന്റെ പോസ്റ്റ് – പ്രൊഡക്ഷൻ ജോലികളിൽ ആണ് സംവിധായകൻ ജീത്തു ജോസഫ്, സാഹചര്യങ്ങൾ അനുകൂലമായാൽ അടുത്ത ഏപ്രിൽ മാസത്തിൽ ആശീർവാദ് സിനിമാസ് തീയേറ്ററിൽ ചിത്രം എത്തുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ ജിത്തുജോസഫ് മോഹൻലാൽ എന്ന മഹാനടനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത് കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്സ് എന്ന പ്രോഗ്രാമിൽ പങ്കെടുത്തപ്പോഴാണ് ജിത്തുജോസഫ് മോഹൻലാലിൻറെ അഭിനയത്തെ കുറിച്ച് വ്യക്തമാക്കിയത്
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രമൊരുക്കിയിട്ടുള്ള ജീത്തു ജോസഫിനെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയിട്ടുള്ള നടൻ ആരാണെന്ന ചോദ്യത്തിന് ജീത്തു സംശയമൊന്നുമില്ലാതെ പറയുന്നത് മോഹൻലാൽ എന്ന പേരാണ്, ദൃശ്യം രണ്ടിലെ മോഹൻലാലിൻറെ അഭിനയത്തെകുറിച്ചാണ് ജിത്തുജോസഫ് വാചാലകനാകുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ അത്ഭുതമാണ് മോഹൻലാൽ എന്നും കമൽ ഹാസനൊപ്പം താൻ ജോലി ചെയ്തിട്ടുണ്ടെങ്കിലും മോഹൻലാൽ അതിലും മുകളിൽ ആണെന്നും ജിത്തുജോസഫ് വ്യക്തമാക്കുന്നു
ദൃശ്യം രണ്ടിന്റെ ചിത്രീകരണ സമയത്ത് മോഹൻലാൽ എന്ന നടന്റെ അത്ഭുത പ്രകടനം താൻ കണ്ടു എന്ന് ജിത്തുജോസഫ് പറയുന്നു. ദൃശ്യം 2 ഇൽ ഏകദേശം മൂന്നര മിനിറ്റോളം നീളം വരുന്ന ഒരു സീനിൽ എട്ടു പേജോളം വരുന്ന ഡയലോഗ് ഉണ്ടായിരുന്നു എന്നും, രണ്ടു ക്യാമറ വെച്ചാണ് താനത് ചിത്രീകരിച്ചത് എന്നാൽ ആ രംഗം മോഹൻലാൽ ഒറ്റ ടേക്കിൽ കൊണ്ട് തന്നെ ചെയ്തുവെന്ന് ജിത്തുജോസഫ് വ്യക്തമാകുന്നു. പ്രകടനം കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. അതീവ രസകരമായാണ് മോഹൻലാലും സഹതാരവും ആ സീൻ ചെയ്തത് എന്ന് ജിത്തു പറയുന്നു