അഭിജിത് മുവാറ്റുപുഴ നിർമിച്ചു കണ്ണൻ സാജു സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ആണ് ജിയാൻ.. രണ്ട് കുട്ടികളുടെ മാതാപിതാക്കൾ തമ്മിൽ ഗർഭധാരണത്തെ കുറിച്ച് സംസാരിക്കുന്നതിൽ ആരംഭിക്കുന്ന ചിത്രം സമാനമായി ട്രാൻസ്ജെന്റെഴ്സ് സമൂഹത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും സംസാരിക്കുന്നു… നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്ന സാമൂഹിക പ്രാധാന്യമുള്ള ഈ കൊച്ചു ചിത്രം കൊച്ചിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള ഹോനൗറബിൾ ജ്യൂറി അവാർഡ് നേടുകയും ഉണ്ടായി.
ചിത്രം അനു സിതാര, റിമി ടോമി, ഗിന്നസ് പക്രു, രൂപേഷ് പീതാംബരൻ, വിവേക് ഗോപൻ, എന്നിവർ പുറത്തിറക്കി