മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മെഗാ മാസ് ചിത്രം ഷൈലോക്കിനായി ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ക്രിസ്മസ് റിലീസായി ഷൈലോക് തിയേറ്ററുകളിലെത്തും. ചിത്രം നിർമ്മിക്കുന്നത് ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ്. ചിത്രം 100 ശതമാനവും പ്രേക്ഷകരുടെ താല്‍പ്പര്യങ്ങള്‍ മാനിക്കുന്ന ചിത്രമാണെന്നാണ് ജോബി ഇപ്പോൾ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശനിയാഴ്ച ഏഴുമണിയ്ക്ക് റിലീസ് ചെയ്യും. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ചായാഗ്രഹണം രണവിന്ദും സംഗീതം ഗോപി സുന്ദറും ആണ്.
ഫേസ്‍ബുക്ക് പോസ്റ്റ് ചുവടെ:
ആർക്കും സിനിമയെടുക്കാം, എന്നാൽ അത് നന്നാകണമെങ്കിൽ ഒരു കൂട്ടായ്മ വേണം, ദൈവാനുഗ്രഹം വേണം, അതിലുപരിയായി പ്രേക്ഷകരുടെ താല്പര്യങ്ങൾ മാനിക്കപ്പെടണം, മാനിക്കപ്പെട്ടിട്ടുണ്ട് ഇ സിനിമയിൽ 100%. അപ്പോൾ ദൈവത്തിനും, പ്രേക്ഷകർക്കും സമർപ്പിക്കുന്നു ഇത്… ഗുഡ്‌വിൽ ലോഗോയിലുള്ള രണ്ട് ചക്രങ്ങൾ കറങ്ങിക്കൊണ്ടിരിക്കുകയാണ് മുന്നോട്ടു മുന്നോട്ടു… അതെ നമ്മൾ മുന്നോട്ടു തന്നെയാണ് പോകുന്നത്, കാറ്റും കോളും വരും, കാറ്റിനെയും കടലിനെയും ശാന്തമാക്കിയ ദൈവവും നിങ്ങളും കൂടെയുണ്ട് എന്ന വിശ്വാസത്തിൽ… Mega Star*, RK, GW, AV, AB, GS and JG
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…