അനശ്വര രാജൻ നായികയായി എത്തുന്ന ചിത്രമാണ് മൈക്ക്. ബോളിവുഡ് താരം ജോൺ എബ്രഹാം നിർമിക്കുന്ന ചിത്രമാണ് മൈക്ക് എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്റെ പ്രമോഷനായി അടുത്ത ദിവസം തന്നെ ജോൺ എബ്രഹാം കൊച്ചിയിൽ എത്തും. ചിത്രത്തിന്റെ ട്രയിലർ ഓഗസ്റ്റ് ഒന്നിന് റിലീസ് ആയിരുന്നു. രണ്ടു മില്യണിന് അടുത്ത് ആളുകൾ ആണ് ഇതുവരെ ട്രയിലർ കണ്ടത്. ചിത്രം ഓഗസ്റ്റ് 19ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
ജോണ്‍ എബ്രഹാം നിര്‍മിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയോടെയാണ് മൈക്ക് തിയറ്ററുകളിലേക്ക് എത്തുന്നത്. രഞ്ജിത്ത് സജീവാണ് ചിത്രത്തിലെ നായകന്. വിഷ്ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഖ് അക്ബർ അലിയാണ് ചിത്രത്തിന്റെ തിരക്കഥ. ഹെഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത്.
മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബാലതാരമായി കടന്നുവന്നതാണ് അനശ്വര രാജൻ. പിന്നീട് അനശ്വരയ്ക്ക് നിരവധി ചിത്രങ്ങളാണ് ലഭിച്ചത്. 50 കോടിയിലധികം കളക്ഷൻ നേടിയ തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുവാൻ അനശ്വരക്ക് സാധിച്ചു. ഈ ചിത്രത്തിന് ശേഷം ആദ്യരാത്രി എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു.