സാര്‍പട്ടൈ പരമ്പരൈയിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരനായ താരമാണ് ജോണ്‍ കൊക്കെന്‍. ബാഹുബലി സിനിമയില്‍ താന്‍ അഭിനയിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ചെറിയൊരു കഥാപാത്രമായിരുന്നു അത്. കാലകേയന് അവതരിപ്പിച്ച കഥാപാത്രത്തിന്റെ കൂട്ടത്തിലെ ഒരാളായാണ് ജോണ്‍ ബാഹുബലിയില്‍ അഭിനയിച്ചത്.
ആ കഥാപാത്രത്തെക്കുറിച്ച് ജോണ്‍ പറഞ്ഞതിങ്ങനെ, ‘വളരെ ചെറിയൊരു വേഷമായിരുന്നു എന്റേത്. അന്ന് സെറ്റില്‍ എന്റെ പേര് പോലും ആര്‍ക്കും അറിയില്ല. ഒരിക്കല്‍ ഞാനും മുന്‍നിര താരങ്ങളുെട ഒപ്പമെത്തി എന്റെ പേരും എല്ലാവരും അറിയുമെന്ന് അന്ന് സ്വയം പറയാറുണ്ടായിരുന്നു. സാര്‍പട്ടൈ പരമ്പരൈയിലൂടെ ആ ദിവസമെത്തി.’ ഇന്ന് ഏറെ അഭിമാനത്തോടെയാണ് താന്‍ ഈ ചിത്രം പങ്കുവയ്ക്കുന്നത്. അജിത് സര് പറഞ്ഞ കാര്യം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. എന്നാല്‍ നിന്നിലുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്തരുത്. സമയത്തിനു വേണ്ടി കാത്തിരിക്കുക. നിന്റെ കഴിവ് തിരിച്ചറിയുന്ന സമയം വന്നെത്തും. ബാഹുബലിയില്‍ നിന്നുള്ള തന്റെ ചിത്രം പങ്കുവച്ച് ജോണ്‍ കുറിച്ചതിങ്ങനെ.
സാര്‍പട്ടെ പരമ്പരൈയില് വെമ്പുലി എന്ന വില്ലന്‍ കഥാപാത്രമായാണ് ജോണ്‍ എത്തിയത്. 2007 മുതല്‍ സിനിമയില്‍ സജീവമാണ് ജോണ്‍ കൊക്കെന്‍. കളഭം എന്ന സിനിമയിലൂടെ അഭിനയലോകത്തേക്കെത്തി. ഐജി, അലക്സാണ്ടര്‍ ദി ഗ്രേറ്റ്, വീരം, ബാഹുബലി ദി ബിഗ്നിങ്, ജനതാ ഗ്യാരേജ്, ടിയാന്, കെജിഎഫ് ചാപ്റ്റര്‍ 1, മഹര്‍ഷി തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.