കുടുംബ പശ്ചാത്തലത്തിൽ കലയ്ക്ക് വളരെ വലിയ പ്രാധാന്യമില്ലാതിരുന്നു അത് കൊണ്ട് തന്നെ നീണ്ട ഇരുപത് വര്‍ഷങ്ങള്‍ ഈ മേഖലയില്‍ വളരെ കഠിനമായ പരിശ്രമങ്ങൾ നടത്തേണ്ടി വന്നുവെന്നും ജോജി സിനിമയില്‍ ജെയ്സണ്‍ ആയി അഭിനയിച്ച യഥാര്‍ത്ഥ ജോജി വ്യക്തമാക്കി. ജോജി എന്ന സിനിമ ഈ കാലഘട്ടത്തിന്റെ കൂടി ആവശ്യകതയായിട്ടാണ് കാണപ്പെടേണ്ടതെന്നും, ജീവിതത്തില്‍ വഴിത്തിരിവുകള്‍ തേടുന്ന അനേകം ജോജിമാരുടെ പ്രതീകം കൂടിയാണ് ഫഹദ് അവതരിപ്പിച്ച ജോജിഎന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഇരുപത് വര്‍ഷങ്ങള്‍ ഈ അഭിനയമേഖലയില്‍ കഠിന പരിശ്രമം നടത്തേണ്ടി വന്നു. ജോജി സിനിമയുടെ ഭാഗമാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. പ്രത്യേകിച്ച് അഭിനയം എന്നത് ചിന്തയിലോ സ്വപ്നത്തിലോ ഉണ്ടായിരുന്ന കാര്യമല്ലായിരുന്നു’. ജോജി പറയുന്നു.’ജോജി എന്ന കഥാപാത്രം യഥാര്‍ഥ ജോജിയുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. എന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവാണ് ഈ സിനിമ. മലയോരത്തു നിന്ന് സിനിമ എന്ന വിദൂര സ്വപ്നത്തിലേക്ക് ചുവടുകള്‍ ഏറെ താണ്ടേണ്ടതുണ്ട്. വിജയം സുനിശ്ചിതമെന്നു പറയാനും കഴിയാത്ത അവസ്ഥ’. എന്നാല്‍ ഒരിക്കല്‍ ജീവിതം മാറിമറിയും എന്ന് സ്വപ്നം കണ്ടിരുന്നുവെന്നും താരം വ്യക്തമാക്കി.
ഈ കാലഘട്ടത്തിന്റെ ആവശ്യകതയായിട്ടു വേണം ജോജി എന്ന സിനിമ കാണപ്പെടേണ്ടത്. ‘അച്ഛൻ ആഗ്രഹിക്കുന്ന രീതിയിലുള്ള മകനാകാന്‍ എനിക്കു കഴിഞ്ഞില്ല, ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ആകാന്‍ പോലും എനിക്കു കഴിയുന്നില്ല’ എന്നു ജോജിയുടെ കഥാപാത്രം പറയുന്നുണ്ട്. വീടും അതെ പോലെ തന്നെ കുടുംബവുംമായി യാതൊരു രീതിയിലും ബന്ധവുമില്ലാത്ത മേഖലയെ സ്വപ്നം കാണുന്ന ആളാണ് ജോജി.അപ്പന്‍ ചിന്തിക്കുന്നത് താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ മകന്‍ വരണമെന്നാണ്. ആ സമയത്ത് ഒന്നുമാകാതെ പോകുന്ന ജോജി. ഫഹദ് അവതരിപ്പിച്ച ജോജി എന്ന കഥാപാത്രം ജീവിതത്തില്‍ വഴിത്തിരിവുകള്‍ തേടുന്ന അനേകം ജോജിമാരുടെ പ്രതീകം കൂടിയാണ്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…