ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കിയ ജോജി ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. തിരക്കഥയുടെ കെട്ടുറപ്പ് കൊണ്ടും ഫഹദ്, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവരുടെ അഭിനയമികവ് കൊണ്ടും ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രസകരമായ മേക്കിങ്ങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ട കുളം കുഴിക്കുന്നതിന്റെ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പ്രകൃതി സിനിമയാണോ എന്ന ചോദ്യത്തിന് ഛായാഗ്രാഹകൻ ഷൈജു ഖാലിദ് അതേയെന്നാണ് പറയുന്നത്. ഡയറക്ടർ ബ്രില്ലിയൻസും വീഡിയോയിൽ മെൻഷൻ ചെയ്യുന്നുണ്ട്.