Categories: Malayalam

അടുത്ത ദേശീയ അവാർഡിന് നിങ്ങളും ഉണ്ടാകും; മൂത്തോൻ ടീമിന് അഭിനന്ദനവുമായി ജോജു ജോർജ്

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി ചിത്രമാണ് ‘മൂത്തോൻ’ .ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്

ചിത്രം കഴിഞ്ഞ ദിവസം കേരളത്തിലെ തിയറ്ററുകളിലും റിലീസിനെത്തി.അതിഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത് നിവിൻ പോളിയുടെ കരുത്തുറ്റ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.ഇതുവരെ തന്റെ കരിയറിൽ അവതരിപ്പിക്കാത്ത തരത്തിലുള്ള അതിഗംഭീര ഭാവ പ്രകടനങ്ങൾ നിവിനിൽ നിന്ന് കാണാൻ സാധിച്ച ചിത്രം കൂടിയാകുകയാണ് മൂത്തോൻ. അക്ബർ ഭായ് എന്ന കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടം അതിന്റെ ഏറ്റവും വലിയ തന്മയത്വത്തോടെ അവതരിപ്പിക്കാൻ നിവിൻ പോളിക്ക് സാധിച്ചു എന്ന് നിസംശയം പറയാം.

ചിത്രത്തെ അഭിനന്ദിച്ച് നടൻ ജിജു ജോർജും ഇപ്പോൾ രംഗത്തെത്തി.ഫേസ്ബുക്കിൽ കൂടിയായിരുന്നു ജോജുവിന്റെ പ്രതികരണം.ഗീതു മോഹൻദാസ്, നിന്നെ ഓർത്ത് ഞാൻ ഏറെ അഭിമാനം കൊള്ളുന്നു. അമ്പരപ്പിക്കുന്ന പ്രകടനം നിവിൻ,റോഷൻ,സഞ്ജന.അടുത്ത ദേശീയ അവാർഡിന് നിങ്ങളും കാണും,ജോജു ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും ടോറോന്റോ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.ജിയോ മാമി ഫിലിം ഫെസ്റ്റിവലിന്റെ ഉൽഘാടന ചിത്രവും മൂത്തോൻ തന്നെയായിരുന്നു. അതിഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന്റെ പ്രദർശത്തിന് ലഭിച്ചത്.നിവിൻ പോളിയുടെ കരിയറിലെ തന്നെ ഒരു വലിയ ബ്രെക്ക് ആയി മാറും മൂത്തോൻ എന്ന് ചിത്രം കണ്ടവർ അന്ന് പറയുകയുണ്ടായി.ഗീതു മോഹൻദാസിന്റെ മാസ്റ്റർക്രാഫ്റ്റ് കഥ പറച്ചിലാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago