സിനിമാപ്രേമികളുടെ പ്രിയ അഭിനേതാക്കളായ ജോജു ജോർജ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമായ ആൻ്റണിയുടെ ടീസർ എത്തി. കഴിഞ്ഞദിവസം റിലീസ് ചെയ്ത ടീസർ യുട്യൂബിന്റെ ട്രെൻഡിംഗ് പട്ടികയിൽ ഇടം പിടിച്ചു കഴിഞ്ഞു. ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഐൻസ്റ്റീൻ സാക് പോൾ ആണ് നിർമിക്കുന്നത്. ജോജു ജോർജ്, കല്യാണി പ്രിയദർശൻ എന്നിവരെ കൂടാതെ നൈല ഉഷ, ചെമ്പൻ വിനോദ്, ആശാ ശരത്, വിജയരാഘവൻ, അപ്പാനി ശരത്, സിജോയ് വർഗീസ് എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു.
ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗർവാളും നിതിൻ കുമാറും രജത് അഗർവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സരിഗമയ്ക്കാണ്.
രചന- രാജേഷ് വർമ്മ, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- ശ്യാം ശശിധരന്, സംഗീത സംവിധാനം- ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, കലാസംവിധാനം- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ, മേക്കപ്പ്- റോണക്സ് സേവ്യര്‍, സ്റ്റിൽസ് – അനൂപ് പി ചാക്കോ, വിതരണം- ഡ്രീം ബിഗ് ഫിലിംസ് , ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ – രാജശേഖർ, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – വർക്കി ജോർജ് , സഹ നിർമാതാക്കൾ – ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, പി ആർ ഒ- ശബരി. മാർക്കറ്റിങ്ങ് പ്ലാനിങ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.