മഴവിൽ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച ജോജു ജോർജ് ഇന്ന് മലയാള സിനിമയിലെ ഒരു പ്രധാന നടനും നിർമ്മാതാവുമാണ്. 2018-ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം ബോക്സ് ഓഫീസിൽ വിജയവും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുകയും ചെയ്യുന്നു. ചോള, ജോസഫ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 2018-ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരവും (പ്രത്യേക പരാമർശം) ലഭിച്ചു.
തന്റെ വേറിട്ട അഭിനയവും നിരന്തരമായ പ്രയത്നവും ദൃഢനിശ്ചയവും കൊണ്ട് മലയാള സിനിമയിൽ തിളങ്ങിയ താരമാണ് ജോജു ജോർജ്. ഏറെനാൾ തനിക്ക് പറ്റിയ അവസരങ്ങൾക്കായി ക്ഷമയോടെ കാത്തിരുന്ന അദ്ദേഹം ഇപ്പോൾ തന്നെ നമ്മുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽകുന്ന ഒരുപിടി കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്തു കഴിഞ്ഞു.
അപ്പു, പാത്തു, പപ്പു എന്നിങ്ങനെ മൂന്ന് മക്കളാണ് ജോജുവിനുള്ളത്. അബയാണ് ഭാര്യ. ഇയാന്‍, സാറ, ഇവാന് എന്നിങ്ങനെയാണ് കുട്ടികളുടെ യഥാര്‍ഥ പേരുകള്‍. മക്കളുടെ വിളിപ്പേരുകളിലാണ് ജോജുവിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയും. ‘ചാര്‍ലി’, ‘ഉദാഹരണം സുജാത’ എന്നീ ചിത്രങ്ങളുടെ സഹനിര്‍മ്മാതാവായിരുന്ന ജോജു ‘ജോസഫി’ലൂടെയാണ് സ്വതന്ത്ര നിര്‍മ്മാതാവ് ആയത്. പിന്നീട് ചോല, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചു. ഇപ്പോഴിതാ പാത്തുവിന്റെ ഡാൻസ് ക്യാമറയിൽ പകർത്തി പങ്ക് വെച്ചിരിക്കുകയാണ് ജോജു ജോർജ്.
View this post on Instagram