ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി സന്‍ഫീര്‍.കെ സംവിധാനം ചെയ്യുന്ന പീസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന സംഭവങ്ങളുമാണ് ചിത്രം. ജോജു ജോര്‍ജാണ് കാര്‍ലോസ് ആയി എത്തുന്നത്.
സിദ്ദിഖ്, രമ്യ നമ്പീശന്, ആശാ ശരത്, അനില്‍ നെടുമങ്ങാട്, അതിഥി രവി, ഷാലു റഹീം, അര്ജുന് സിംഗ്, മാമുക്കോയ, വിജിലേഷ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനില്‍ നെടുമങ്ങാട് അവസാനമായി അഭിനയിച്ച ചിത്രമാണ് പീസ്. സഫര്‍ സനല്‍, രമേഷ് ഗരിജ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദയാപരന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന അന്‍വര്‍ അലി, സന്‍ഫീര്‍.കെ, വിനായക് ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛായാഗ്രഹണം ഷമീര്‍ ജിബ്രാന് നിര്‍വഹിച്ചിരിക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്.