ജോജു ജോര്‍ജ് നായകനാകുന്ന ഇരട്ടയ്ക്ക് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ്. ചിത്രം ഫെബ്രുവരി മൂന്നിന് തീയറ്ററുകളില്‍ എത്തും. ജോജുവിന്റെ ഇരട്ട വേഷം കൊണ്ട് പ്രഖ്യാപനം മുതല്‍ ശ്രദ്ധേയമായ ചിത്രമാണ് ഇരട്ട. നവാഗതനായ രോഹിത് എം ജി കൃഷ്ണന് ആണ് ചിത്രത്തിന്റെ സംവിധായകന്.
വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ചിത്രത്തില്‍ എത്തുന്നത്. നിരവധി സസ്പെന്സുകള് ഒളിപ്പിച്ചുവച്ചിരിക്കുന്ന ചിത്രം പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. തമിഴ്- താരം അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജാജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്ട്ടിന് പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.
ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്, അഭിരാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡിഒപി. അന്‍വര്‍ അലിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റര്‍. ആര്‍ട്ട്- ദിലീപ് നാഥ്, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ്, സംഘട്ടനം- കെ. രാജശേഖര്‍, മാര്‍ക്കറ്റിംഗ്- ഒബ്സ്ക്യൂറ, പിആര്‍ഒ- പ്രതീഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.