രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. വലിയ താര നിരയെ അണിയിച്ചോരുക്കുന്ന ചിത്രത്തിൽ ജോജു ജോർജ്ജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മൈമു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജോജു അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പറയുന്ന ചിത്രത്തിൽ കടൽത്തീരത്ത് താമസിക്കുന്ന ആളുകളുടെ കഥയാണ് പ്രമേയം ആക്കിയിരിക്കുന്നത്.കമ്മട്ടിപാടത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം കൂടിയാണിത്. ഈ രണ്ടു ചിത്രങ്ങൾ തമ്മിലും നിരവധി സാമ്യങ്ങൾ ഉണ്ട്. കമ്മട്ടിപാടം പോലെ തന്നെ വിവിധ കാല ഘട്ടങ്ങൾ പറയുന്ന ചിത്രമാണിത്.
ഗോപന് ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണമെഴുതുന്നത്. എഡിറ്റര്‍ ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്. നിവിന്‍ പോളി, നിമിഷ സജയന്, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, സുദേവ് നായര്‍, മണികണ്ഠന് ആചാരി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെയ് 13 നാകും ചിത്രം റിലീസ് നടക്കുക.