ജോജു ജോര്‍ജ്, നരേന്, ഷറഫുദ്ദീന് എന്നിവര്‍ ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം അദൃശ്യം പ്രേക്ഷകരിലേക്കെത്തുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. സാക് ഹാരിസാണ് ചിത്രത്തിന്റെ സംവിധാനം. ജൂവിസ് പ്രൊഡക്ഷന്‍സ്, യു എ എന്‍ ഫിലിം ഹൗസ്, എഎഎ ആര് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സിജു മാത്യു, നെവിസ് സേവിയര്‍ രാജാദാസ് കുര്യാസ്, ലവന് കുശന് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഡ്രാമ ത്രില്ലര്‍ കാറ്റഗറിയില്‍പ്പെടുന്ന ചിത്രത്തില്‍ പവിത്ര ലക്ഷ്മി, ആത്മീയ രാജന് എന്നിവരാണ് നായികമാര്‍. കായല്‍ ആനന്ദി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍, ട്രെയിലര്‍ എന്നിവ ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഫോറന്‍സിക്, കള എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജൂവിസ് പ്രൊഡക്ഷന്‍സ് നിര്‍മാണം നിര്‍വഹിക്കുന്ന ദ്വിഭാഷാ ചിത്രമാണിത്. ജോജു ജോര്‍ജ്, നരേന്, ഷറഫുദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ പാരിയേറും പെരുമാള്‍ ഫെയിം കതിരിനൊപ്പം നരേയും നട്ടി നടരാജനും അണിനിരക്കുന്നു.