നടിയും സംഗീതജ്ഞയുമായ മാധുരി ബ്രാഗൻസ ജോജു ജോർജ് നായകനായ ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ജോസഫിന്റെ ആദ്യപ്രണയത്തിലെ നായികയായ ലിസയായി പ്രേക്ഷകഹൃദയങ്ങൾ കവർന്നിരുന്നു. ഇപ്പോൾ നടിയുടെ ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അൽപ്പം ഗ്ലാമറസ് പരിവേഷത്തിൽ തന്നെയാണ് മാധുരിയുടെ ഡാൻസ്. ജോസഫിന് പിന്നാലെ മോഹൻലാലിന്റെ നായികയായും മാധുരി അഭിനയിച്ചു. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിൽ തിയാമ്മ എന്ന കെ.പി.എ.സി. ലളിതയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് മാധുരി ചെയ്തത്.
ലക്ഷകണക്കിന് ഫോള്ളോവർസുള്ള മാധുരിയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. സ്വിമ്മിങ്ങ് പൂൾ വൃത്തിയാക്കുന്നതിനിടയിൽ ബോറടി മാറ്റാനാണ് ഡാൻസ് കളിച്ചിരിക്കുന്നതെന്ന് താരം കുറിച്ചു.
View this post on Instagram
എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘ജോസഫ്’. ഈ ചിത്രത്തിലെ ജോജുവിന്റെ പ്രകടനം 64-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക പരാമർശം നേടിയിരുന്നു. ദിലീഷ് പോത്തൻ, ആത്മിയ, മാളവിക മേനോൻ എന്നിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു.
‘ജോസഫ്’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ഒരു റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനാണ്. ഈ പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ‘ജോസഫ്’. തീയേറ്ററുകളില്‍ നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു ‘ജോസഫ്’. ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് ജനപ്രിയ നടനുള്ള കേരള സംസ്ഥാന പുരസ്കാരവും ലഭിച്ചു.