സ്വിമ്മിങ്ങ് പൂൾ വൃത്തിയാക്കുന്നതിനിടയിൽ വൈറൽ ഗാനത്തിന് ചുവട് വെച്ച് ‘ജോസഫ്’ നായിക മാധുരി; വീഡിയോ കാണാം

നടിയും സംഗീതജ്ഞയുമായ മാധുരി ബ്രാഗൻസ ജോജു ജോർജ് നായകനായ ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ജോസഫിന്റെ ആദ്യപ്രണയത്തിലെ നായികയായ ലിസയായി പ്രേക്ഷകഹൃദയങ്ങൾ കവർന്നിരുന്നു. ഇപ്പോൾ നടിയുടെ ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അൽപ്പം ഗ്ലാമറസ് പരിവേഷത്തിൽ തന്നെയാണ് മാധുരിയുടെ ഡാൻസ്. ജോസഫിന് പിന്നാലെ മോഹൻലാലിന്റെ നായികയായും മാധുരി അഭിനയിച്ചു. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിൽ തിയാമ്മ എന്ന കെ.പി.എ.സി. ലളിതയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് മാധുരി ചെയ്‌തത്‌.

ലക്ഷകണക്കിന് ഫോള്ളോവർസുള്ള മാധുരിയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. സ്വിമ്മിങ്ങ് പൂൾ വൃത്തിയാക്കുന്നതിനിടയിൽ ബോറടി മാറ്റാനാണ് ഡാൻസ് കളിച്ചിരിക്കുന്നതെന്ന് താരം കുറിച്ചു.

എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘ജോസഫ്’. ഈ ചിത്രത്തിലെ ജോജുവിന്റെ പ്രകടനം 64-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക പരാമർശം നേടിയിരുന്നു. ദിലീഷ് പോത്തൻ, ആത്മിയ, മാളവിക മേനോൻ എന്നിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു.

‘ജോസഫ്’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ഒരു റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനാണ്. ഈ പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ‘ജോസഫ്’. തീയേറ്ററുകളില്‍ നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു ‘ജോസഫ്’. ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് ജനപ്രിയ നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago