ജോസഫ് സിനിമയിലെ നായിക ആത്മീയ രാജൻ വിവാഹിതയായി. മറൈൻ എഞ്ചിനീയറായ സനൂപാണ് വരൻ. കണ്ണൂരിലെ ലക്സോട്ടിക കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം. ‘മാർക്കോണി മത്തായി’ എന്ന സിനിമയിൽ ജയറാമിന്റെ നായികാ വേഷവും ആത്മീയ ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം കൂടിയാണ് ആത്മീയ. ജോസഫിൽ ജോജു ജോർജിന്റെ നായികാ വേഷമായിരുന്നു ആത്മീയ അവതരിപ്പിച്ചത്. വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ആത്മീയ രാജൻ. മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.