Categories: MalayalamReviews

കണ്ടു മറക്കേണ്ട ഒരു ചിത്രമല്ല ജോസഫ് മറിച്ച് മനസ്സിൽ സൂക്ഷിക്കേണ്ട ഒന്നാണ് | ജോസഫ് റിവ്യൂ

ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ട് മാത്രം ഒരു ചിത്രത്തിലുള്ള പ്രതീക്ഷകൾ വാനോളം ഉയരുക. അങ്ങനെ ഉള്ള ഒരു ചിത്രമാണ് ജോജു ജോർജ് ആദ്യമായി നായകനായ ജോസഫ് എന്ന ചിത്രം. ജോസഫ് എന്ന പേര് കേൾക്കുമ്പോൾ ഓരോരുത്തരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന രൂപം ബൈബിളിലെ നീതിമാനും ശാന്തസ്വഭാവിയും എല്ലാമായ ജോസഫിന്റേതാണ്. എന്നാൽ പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവം പകരം സംവിധായകൻ എം പദ്‌മകുമാർ അണിയിച്ചൊരുക്കിയിരിക്കുന്ന ജോസഫിന് മറ്റൊരു മുഖമാണ്. ഉള്ളിൽ മുറിവേറ്റവന്റെ മുഖം. വർഗം, വാസ്തവം തുടങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള എം പദ്മകുമാർ എന്ന സംവിധായകന്റെ ശക്തമായ ഒരു തിരിച്ചുവരവ് കൂടിയാണീ ചിത്രം. കഥ പറയുന്ന രീതിയും കഥാപാത്രങ്ങളും കൊണ്ട് പ്രേക്ഷകന് ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു അനുഭവത്തെ ജോസഫ് പ്രദാനം ചെയ്യുന്നു.

Joseph Movie Review

അടക്കവും ഒതുക്കവുമില്ലാത്ത ഒരു ജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പോലീസ് ഓഫീസറാണ് ജോസഫ്. എങ്കിൽ പോലും ചുരുങ്ങിയ സമയം കൊണ്ട് ഏതു കേസും തെളിയിക്കുന്ന കാര്യത്തിൽ അഗ്രഗണ്യനും. ജോസഫും സുഹൃത്തുക്കളും പോലീസിൽ നിന്നും വിരമിച്ചെങ്കിലും പൊലീസിന് അവരെ ആവശ്യമായി വരുന്ന ഒരു സന്ദർഭവും അവർ നഷ്ടമാക്കാറില്ല. നിഗൂഡമായ ഒരു കൊലപാതകത്തിന് തെളിവുകൾ കണ്ടെത്തിയ ജോസഫ് പിന്നീട് തന്റെ മരിച്ചു പോയ ഭാര്യയും മകളുമെല്ലാം തരുന്ന ഓർമകളിലേക്ക് തിരിച്ചു പോവുകയാണ്. ഏകാകിയും വിഷാദം മുറ്റിയ ഭാവവുമായി ജീവിക്കുന്ന ജോസഫിനെ ഫ്ലാഷ് ബാക്കിൽ കാണിക്കുന്നത് ഏറെ സന്തോഷവാനായ ഒരു കുടുംബസ്ഥൻ ആയിട്ടാണ്. പുതിയതായി അന്വേഷിക്കുന്ന ഒരു കേസിൽ ജോസഫിന് ഇമോഷണലായി ഒരു ബന്ധം വരുന്നതോടെ പ്രേക്ഷകനും അതൊരു വേറിട്ട അനുഭവമാകുന്നു.

കോമഡി കഥാപാത്രങ്ങളിലൂടെ ഏറെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള ജോജു ജോർജ് എന്ന നടനിൽ ഇത്ര ശക്തമായൊരു ഒരു നടൻ ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നോ എന്ന് പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ജോജു ജോർജിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഭാവാഭിനയത്തിന്റെ ഒരു സമ്പൂർണ ദൃശ്യവിരുന്ന് തന്നെയാണ് ജോജു സമ്മാനിച്ചിരിക്കുന്നത്. വ്യത്യസ്തമായ കാലഘട്ടങ്ങളിലൂടെ കഥ കടന്നുപോകുമ്പോഴും അതിന്റെതായ തന്മയത്വത്തോട് കൂടി കഥാപാത്രത്തെ അവതരിപ്പിക്കുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമ തിരിച്ചറിയാൻ വൈകിപ്പോയൊരു നടൻ തന്നെയാണ് ജോജു ജോർജ്. ജോജു ജോർജിനൊപ്പം തന്നെ ഇർഷാദ്, സുധി കോപ്പ, ദിലീഷ് പോത്തൻ എന്നിങ്ങനെ ഓരോ കഥാപാത്രത്തേയും അതിന്റെ ഏറ്റവും മനോഹരമായ തലത്തിൽ തന്നെയാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.

Joseph Movie Review

നിഗൂഢതകളും ഇമോഷണൽ രംഗങ്ങളും നിറഞ്ഞ ജീവൻ തുടിക്കുന്ന ഒരു തിരക്കഥ തന്നെയാണ് പോലീസുകാരൻ തന്നെയായ ഷാഹി കബീർ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു മാന്ത്രികതയും ഒപ്പം സമൂഹത്തിനുതകുന്ന ഒരു സന്ദേശം കൂടി തിരക്കഥാകൃത്ത് ചിത്രത്തിൽ ചേർത്ത് വെച്ചിരിക്കുന്നു. ഭയത്തിന് മുകളിൽ അറിവ് പകരുന്ന ഒരു തിരക്കഥ കൂടിയാണ് ഷാഹി കബീറിന്റേത്. നവാഗതനായ രഞ്ജിൻ രാജ് ഒരുക്കിയ ഗാനങ്ങളും ചിത്രത്തിന്റെ മൂഡ് നിലനിർത്തി മുന്നേറുന്ന കാഴ്ചയാണ് ജോസഫിൽ കാണാൻ സാധിക്കുന്നത്. മനീഷ് മാധവന്റെ ക്യാമറക്കണ്ണുകളും പ്രേക്ഷകനെ ചിത്രത്തിന്റെ കൂടെ കൊണ്ടു പോകുന്നു. കിരൺ ദാസിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ ആസ്വാദനത്തെ ഏറെ മനോഹരമാക്കുന്നു. കണ്ടു മറക്കേണ്ട ഒരു ചിത്രമല്ല ജോസഫ് മറിച്ച് മനസ്സിൽ സൂക്ഷിക്കേണ്ട ഒന്നാണ്.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago