ആരാധകരുടെ കൂടെ തീയേറ്ററിലിരുന്ന് സിനിമ കാണാന്‍ വിജയ് തയ്യാറാകുമോ എന്ന ചോദ്യവുമായി മാധ്യമപ്രവര്ത്തകന്. ഫ്രണ്ട്ലൈനിലെ അസോസിയേറ്റ് എഡിറ്ററായ രാധാകൃഷ്ണനാണ് ട്വിറ്ററിലൂടെ വിജയിയെ വെല്ലുവിളിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. തിയേറ്ററുകളില്‍ 100 ശതമാനെ കാണികളെ അനുവദിക്കണമെന്ന ആവശ്യവുമായി വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇത് നിഷേധിച്ചിരുന്നു.
അതേ സമയം ട്വീറ്റിന് മറുപടിയായി രണ്ട് തരം അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഈ തീരുമാനം ശരിയായില്ലെന്നും മൂന്ന് മണിക്കൂര്‍ നേരം ആളുകള്‍ അടുത്ത് ഇരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നുമാണ് ചിലരുടെ അഭിപ്രായം. 100 ശതമാനം ആളുകളും രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ സിനിമ മേഖലയെ മാത്രം എന്തിനാണ് വിമര്‍ശിക്കുന്നതെന്നാണ് ഒരു വിഭാഗം ആരാധകര്‍ ചോദിക്കുന്നത്.
Now that Vijay’s request has been conceded to by the Chief Minister, let’s ask @actorvijay to sit with fans and watch the movie in a 100% full cinema! Will you, Vijay?
— RadhakrishnanRK (@RKRadhakrishn) January 4, 2021
ജനുവരി 11 മുതലാണ് തിയറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്. അതേ സമയം കൊവിഡില്‍ പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തിന് ‘മാസ്റ്റര്‍’ റിലീസ് ഉണര്‍വേകുമെന്നാണ് തിയറ്റര്‍ ഉടമകള്‍ പ്രതികരിച്ചത്. പൊങ്കല്‍ റിലീസ് ആയാണ് ചിത്രം എത്തുക. ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ‘വിജയ് ദി മാസ്റ്ററ’ും ഇന്ത്യയിലാകെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.