തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയർ എൻ ടി ആർ ഇപ്പോൾ റഷ്യയിൽ രാജമൗലി ചിത്രമായ RRRന്റെ ചിത്രീകരണത്തിരക്കുകളിലാണ്. താരം ഇപ്പോൾ ലംബോർഗിനിയുടെ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ കസ്റ്റമർ ആയിരിക്കുകയാണ്. ലംബോർഗിനി ഉറൂസ് ഗ്രാഫൈറ്റ് ക്യാപ്സൂളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 3.16 കോടി രൂപയാണ് ഇന്ത്യയിൽ ഈ കാറിന്റെ വില. നീറോ നോക്റ്റിസ് മാറ്റെ ലക്ഷ്വറി കാർ ലംബോർഗിനിയുടെ ബെംഗളൂരു ഷോറൂമിൽ നിന്നുമാണ് ജൂനിയർ എൻ ടി ആറിന്റെ വീട്ടിൽ എത്തിച്ചത്.
View this post on Instagram
3.6 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ സ്പീഡിൽ എത്തുന്ന ഉറൂസ് 200 കിലോമീറ്റർ വേഗത്തിൽ എത്താൻ വേണ്ട സമയം 12.8 സെക്കൻഡുകളാണ്. 305 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. SUV ഗണത്തിൽ പെട്ട വാഹനങ്ങളിൽ ഏറ്റവും കൂടിയ വേഗതയാണിത്. റെഗുലർ മോഡൽ കാറുകളുടെ ഉൾവശം ആണെങ്കിലും സ്പോർട്സ് സീറ്റുകൾക്കും ഡാഷ്ബോർഡിനും ആറൻസിയോ ആർഗോ ആക്സെന്റ്സാണുള്ളത്. മൂന്ന് TFT സ്ക്രീനുകളും ആറ് ഡ്രൈവിംഗ് മോഡുകളും വാഹനത്തിനുണ്ട്.
രാജമൗലി സംവിധാനം നിർവഹിക്കുന്ന RRRഇൽ ജൂനിയർ എൻ ടി ആർ, രാംചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ഒലിവിയ മോറിസ് എന്നിങ്ങനെ വമ്പൻ താരനിരയാണ് ഉള്ളത്. DVV എന്റർടൈൻമെൻറ്സിന്റെ ബാനറിൽ DVV ദാനയ്യ 450 കോടി മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രം ഒക്ടോബർ 13നാണ് തീയറ്ററുകളിൽ എത്തുന്നത്.