ക്ലാപ്പ് അടിച്ച് രാജമൗലി; ആരാധകര്‍ കാത്തിരുന്ന കൊരട്ടാല ശിവയുടെ എന്‍ടിആര്‍ 30ന് തുടക്കം; താരനിബിഡമായി ചടങ്ങ്

ജൂനിയര്‍ എന്‍.ടി.ആര്‍ നായകനാകുന്ന എന്‍.ടി.ആര്‍ 30 ന് തുടക്കം. ജൂനിയര്‍ എന്‍.ടി.ആറും ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂറും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്ന കൊരട്ടാല ശിവയാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകരായ എസ് എസ് രാജമൗലി, പ്രശാന്ത് നീല്‍ എന്നിവരും ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുത്തു.

എന്‍.ടി.ആര്‍ ആര്‍ട്‌സിന് കീഴില്‍ ഹരികൃഷ്ണ കെ, യുവസുധ എന്നിവരും മിക്കിളിനേനി സുധാകാറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നന്ദമുരി കല്യാണ് റാം ആണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിനും രാജമൗലിക്കും പുറമേ, പ്രശസ്ത നിര്‍മ്മാതാവ് ശ്യാം പ്രസാദ് റെഡ്ഡി, എന്‍.ടി.ആര്‍, ജാന്‍വി കപൂര്‍, കൊരട്ടാല ശിവ, നന്ദമുരി കല്യാണ് റാം, മിക്കിളിനേനി സുധാകര്‍, നവീന്‍ യെര്‍നേനി, പ്രകാശ് രാജ്, ശ്രീകാന്ത്, ബിവിഎസ്എന്‍ പ്രസാദ്, ഏഷ്യന്‍ സുനില്‍, അഭിഷേക് നാമ, അഭിഷേക് അഗര്‍വാള്‍, ഭരത് ചൗധരി, ദില്‍രാജു, സംഗീത സംവിധായകന്‍ അനിപുദ്ധ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ജനതാ ഗാരേജിന് ശേഷം എന്‍ടിആറുമായി ചേര്‍ന്ന് കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2024 ഏപ്രില്‍ 5-ന് ചിത്രം റിലീസ് ചെയ്യും. 2016 ലാണ് ജൂനിയര്‍ എന്‍.ടി.ആറും കൊരട്ടാല ശിവയും ജനതാഗരേജില്‍ ഒന്നിക്കുന്നത്. ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. രത്‌നവേലുവാണ് ഡിഒപി, പ്രൊഡക്ഷന്‍ ഡിസൈനര്‍- സാബു സിറിള്‍, എഡിറ്റര്‍- ശ്രീകര്‍ പ്രസാദ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

 

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago