മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലച്ചുവിന്റെ ജൂഹി റുസ്തഗിയുടെ അമ്മ മരിച്ചത് കഴിഞ്ഞ ദിവസമാണ്. എറണാകുളത്ത് വച്ച് ഒരു വാഹനാപകടത്തിലായിരുന്നു മരണം. 56 വയസ്സായിരുന്നു ഭാഗ്യലക്ഷ്മിക്ക്. മകനോടൊപ്പം സ്കൂട്ടറില്‍ പോകവേ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സ്ക്കൂട്ടറില്‍ നിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തല്‍ക്ഷണം മരിച്ചു.
പരിക്കുകളോടെ ജൂഹിയുടെ സഹോദരന് ചിരാഗ് ആശുപത്രിയിലാണ്. അമ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ അലറിവിളിച്ച് കരയുന്ന ജൂഹിയുടെ വീഡിയോ നൊമ്പരക്കാഴ്ചയാകുകയാണ്.
പകുതി മലയാളിയും പകുതി രാജസ്ഥാനിയുമായ ജൂഹി റുസ്തഗി പലപ്പോഴും തന്റെ കുടുംബവിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. എറണാകുളത്ത് ബിസിനസായിരുന്നു ജൂഹിയുടെ അച്ഛന്. രഘുവീര്‍ ശരണ്‍ റുസ്തഗി എന്നാണ് പേര്. അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ ഒരു മലയാളി പെണ്‍കുട്ടിയെത്തന്നെ തേടിപ്പിടിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് താരം നേരത്തേ പറഞ്ഞിട്ടുണ്ട്. ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മി. ചിരാഗ് എന്ന് പേരുള്ള ഒരു ചേട്ടനുമുണ്ട്. സഹോദരനൊപ്പം യാത്രയ്ക്കിടെ ആയിരുന്നു ഇന്ന് അപകടം നടന്നത്. ലെച്ചുവിന്റെ അച്ഛനും നേരത്തേ മരിച്ചിരുന്നു. അച്ഛന്റെ മരണം വലിയ ശൂന്യതയായിരുന്നുവെന്നും അതുമായി പൊരുത്തപ്പെടാന്‍ കുറച്ചുകാലമെടുത്തുവെന്നും നടി മുന്‍പ് നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.