ഉപ്പും മുളകും സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ മരണപ്പെട്ടു. കൊച്ചിയിലുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. മകനൊപ്പം യാത്ര ചെയ്യവേയാണ് അപകടത്തില്‍ പെട്ടത്. അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മൃതദേഹം കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലിലാണ് സൂക്ഷിച്ചിരിക്കുന്നത്. ചോറ്റാനിക്കരയിലുള്ള വീട്ടില്‍ വച്ച് നാളെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി. രാജസ്ഥാന്‍ സ്വദേശിയായ രഘുവീര്‍ ശരണ്‍ രുസ്തഗിയാണ് ജൂഹിയുടെ പിതാവ്.
പകുതി മലയാളിയും പകുതി രാജസ്ഥാനിയുമായ ജൂഹി റുസ്തഗി പലപ്പോഴും തന്റെ കുടുംബവിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. എറണാകുളത്ത് ബിസിനസായിരുന്നു ജൂഹിയുടെ അച്ഛന്. രഘുവീര്‍ ശരണ്‍ റുസ്തഗി എന്നാണ് പേര്. അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ ഒരു മലയാളി പെണ്‍കുട്ടിയെത്തന്നെ തേടിപ്പിടിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് താരം നേരത്തേ പറഞ്ഞിട്ടുണ്ട്. ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മി. ചിരാഗ് എന്ന് പേരുള്ള ഒരു ചേട്ടനുമുണ്ട്. സഹോദരനൊപ്പം യാത്രയ്ക്കിടെ ആയിരുന്നു ഇന്ന് അപകടം നടന്നത്. ലെച്ചുവിന്റെ അച്ഛനും നേരത്തേ മരിച്ചിരുന്നു. അച്ഛന്റെ മരണം വലിയ ശൂന്യതയായിരുന്നുവെന്നും അതുമായി പൊരുത്തപ്പെടാന്‍ കുറച്ചുകാലമെടുത്തുവെന്നും നടി മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…